ഒരുപാടല്ല, ഒത്തിരിമാത്രം മോഹിച്ചു.
ഒരുതുളളിപോലും നേടുവാൻ കഴിഞ്ഞില്ല!
എങ്കിലും തളർന്നില്ല!
തളർവാതം എങ്കിലും അനുഗ്രഹിച്ചാൽ
തൃപ്‌തിയായേനേ..!
കനിഞ്ഞില്ല കാലംപോലും…!
ഒടുവിൽ മനസ്സിൽ സ്വപ്‌നംകണ്ടിരുന്ന
കാമുകി..!
അവളെത്തി… അവിചാരിതമായിട്ടെങ്കിലും
അതുല്യമായൊരാനന്ദത്തോടെ…!
അഭിനിവേശത്തോടെ…!
അവളെന്നെ പുണർന്നു…!
അതിൽ ഞാൻ രോമാഞ്ചിതനായപ്പോൾ
എന്റെ ആത്മാവുണർത്തിച്ചു.
ഒരുപക്ഷേ നിനക്കുണ്ടാവും വീണ്ടും
ഇനിയൊരു ജന്മംകൂടി….
നിനിക്കിനിയൊരു ഭാസുര ജന്മംകൂടി!
Generated from archived content: poem5_dec17_05.html Author: kp_vijaykumar