കാഹളം

പൊരുതുവാനെന്നപോൽ

ഉയിർക്കൊണ്ടു ജനമദ്ധ്യേ

കരവിരുതു കാട്ടുന്നുപാർട്ടികൾ

പ്രതിരോധനിരമട്ടിലോങ്ങുന്ന കാഹള-

ധ്വനികളാൽ തുരുതുരെ പാർട്ടികൾ.

ജനനന്മ ലക്ഷ്യമാ-യുലകിന്നുടൽകാക്കും

ഉയിരായിരിക്കണം പാർട്ടികൾ

അതിനേ നയിക്കുന്ന നേതൃത്വ ശ്യംഖല

കറതീർന്നതായിരിക്കേണം.

വ്യക്തിപ്രഭാവഭാവേനതത്ത്വശ്ശതം

ഉച്ചൈസ്‌തരം പാതവക്കിൽ

വിസ്‌തരിപ്പോര,തിൻ സാരാംശമുൾക്കൊണ്ടൊ

രല്‌പമിവിടെച്ചൊരിഞ്ഞെങ്കിൽ…

ജനതയുടെ കണ്ണീരിനറുതിയും നാട്ടിലെ

പൊറുതിക്കുമൊരു പുതിയമാനം

തനതായൊരന്തസ്സു, മോജസ്സുമാർന്നിടും

അതിനായിരിക്കണം പാർട്ടികൾ.

ഗ്രാമാശ്വമാണു ജനമെന്നോർത്തവർക്കുമേൽ

നാറും പ്രഭുത്വം ചുമത്താൻ

യാഗാശ്വമട്ടിൽ കുതിക്കുന്ന പാർട്ടിയിൽ

മാറാത്തപോറൽ കുറിക്കപ്പെടും.

Generated from archived content: poem3_dec.html Author: kottayam_sadanandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here