ചങ്ങാതി

എവിടെയോ?

സൗഹൃദപൊൻ നൂലുപൊട്ടിയെൻ;

ചങ്ങാതിയെങ്ങോ പോയ്‌ മറഞ്ഞൂ…

ഇരവിൻ കരങ്ങളിലൊരു-

നേർത്ത സ്‌പർശമായ്‌

നിഴലുകൾതെന്നി മറഞ്ഞുമന്ദം.

ആത്മബന്ധത്തിനുൾത്തീയിൽ

നീറി ഞാൻ!

വിവശനായ്‌ മിഴിനട്ടുനില്‌ക്കെ..!

ഇനിയും മരിക്കാത്തയോർമ്മയിൽ

വീണ്ടുമെൻ മനസ്സിന്റെ-

തേങ്ങൽ വിതുമ്പി നിന്നു..!

Generated from archived content: poem2_may28.html Author: kollam_sekhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here