ചുഴി

ഇവിടെ ഞാന്‍ ജീവിത-
ച്ചുഴിയില്‍ വീണുഴലുന്നു!
ഇവിടെന്റെ പ്രാണന്‍
പിയ്ക്കുന്ന രാവുകള്‍!
കരിമേഘമുയരുന്നു!
മാനം കറുക്കുന്നു!
കാര്‍മേഘ ഘര്‍ഷണം
ഭീതി പരത്തവേ..?
ആര്‍ത്തലച്ചിങ്ങിതാ..
പേമാരി പെയ്യുന്നു!
ഇവിടെയെന്നോര്‍മകള്‍;
ഈ നീര്‍ത്തടങ്ങളില്‍
ചിറകെട്ടിനിര്‍ത്തവേ-
കണ്ണുകള്‍ ചോരുന്നു!

Generated from archived content: poem11_oct6_13.html Author: kollam_sekhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English