നാളെ നേരം വെളുക്കുമോ എന്ന്, എന്നും രാത്രിയിൽ ആരോടെങ്കിലും അയാൾ ചോദിക്കുമായിരുന്നു. നേരം വെളുത്തുകഴിഞ്ഞാൽ നേരം വെളുത്തോ എന്നാവും ചോദ്യം. ആരിൽ നിന്നും ഒരുത്തരം അയാൾ പ്രതീക്ഷിച്ചില്ല. അയാൾ പ്രതീക്ഷിക്കുന്ന ഒരുത്തരം നൽകാൻ ആർക്കും കഴിയില്ലെന്നയാൾ വിശ്വസിച്ചു. അയാളെക്കൊണ്ടാവശ്യമുണ്ടായിരുന്നവർ അയാളെ ബുദ്ധിജീവി എന്നു വിളിച്ചു. അയാൾ പറയുന്നതൊന്നും മനസ്സിലാകാത്തവർ ഇതെന്ത് ജീവി എന്നു ചോദിച്ചു.
Generated from archived content: story2_juy8_10.html Author: klamant_g_patappakkara