കാമ്പസ് വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ കാടായി. തെരഞ്ഞെടുപ്പിന്റെ മേടായി. മൃഗങ്ങൾ ഗർജ്ജിച്ചു. പരസ്‌പരം ചാടി വീണു കടിച്ചുകീറി. ഗുണ്ടകൾ കുടിച്ചു കീറി. മാരകായുധങ്ങൾ മതിലുചാടിയെത്തി. ഇടനെഞ്ചു തേടി ചിതറി. പോലീസ് വണ്ടി ശുണ്‌ഠിക്കൂവുമായിട്ടെത്തി. തല്ലലിൽ ഇൻസ്‌പെക്‌ടർ തൊപ്പി തെറിച്ചുവീണു. തലപൊട്ടിച്ചിതറി ചോരയിൽ മുങ്ങി. തൊപ്പി സങ്കടപ്പെട്ടു. അയ്യോ! ഏമാന്റെ മരണപ്പിടച്ചിൽ! നെഞ്ചുപൊട്ടി നിന്നതൊപ്പിയെ പ്രതിയാക്കി.
Generated from archived content: story2_jan1_09.html Author: kk_padinjarappuram