സംഗീത പ്രപഞ്ചം

സുഗന്ധമായ്‌ അമൃത സാഗരമായ്‌

കാറ്റായ്‌ മഴയായ്‌ ഉഴലുന്നതീ പാരിൽ

പുഴയുടെ താളവും പത്രചലനവും

എങ്ങും മുഴങ്ങുമീ കുയിൽനാദവും

ഒരു ചൂളം വിളിയുടെ താളവും

സമുദ്രത്തിൻ അലതല്ലും

ഭൂമിയിൽ നിറഞ്ഞുനിൽക്കും

അമൃത സാഗരമായ്‌ സംഗീതം.

കഠിനഹൃദയന്റെ കരളലിയിപ്പിക്കുമീ-

ഗന്ധർവ്വ സംഗീതം സാഗരംപോൽ

നമ്മെ ലയിപ്പിക്കും സംഗീതം.

സംഗീതം ശ്രവിക്കുമീ മനോഹര

നിമിഷത്തിൽ

ആനന്ദബാഷ്‌പത്തിൽ

അലിഞ്ഞു പോം നാം.

Generated from archived content: poem17_june_05.html Author: karthika_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here