എന്തേയെൻ ഗ്രാമത്തിനോണമില്ലാ
ചന്തമാർന്നോണമതെങ്ങുപോയി
നൊന്തിടുന്നെൻ ഗ്രാമം കണ്ടിടുമ്പോൾ
ഉണ്ടിടുന്നോണമായ്‌മാറി കഷ്‌ടം
മാലോകമരല്ലാമണിനിരന്ന്
നില്‌പെങ്ങുംമാവേലിഷോപ്പിൻ മുൻപിൽ
ക്ഷേമമറിഞ്ഞിടാനെത്തിടുന്ന
മാവേലിക്കക്ഷേപമെന്നപോലെ
ആരവമില്ലാ അരങ്ങുമില്ല
ആടിക്കളികളും തുച്ഛമെങ്ങും
മോടിയോടുണ്ണും അണിഞ്ഞോരുങ്ങും
പാടിക്കളിച്ചിടാനില്ലയാളും
Generated from archived content: poem6_oct22_08.html Author: kareepuzha-rajendran