മരണം വന്നുവിളിക്കെയോരുപിടി
മണ്ണിൽ ലയിക്കാറാകുമ്പോൾ
ചേരിതിരിഞ്ഞവരെല്ലാം ഒന്നിൽ
ചേർന്നുലയിക്കാറാകുമ്പോൾ
നിന്നിലെ ഞാനും എന്നിലെ നീയും
ഒന്നിച്ചൊത്തുരമിക്കുംവാനിൽ
താരകളായി ജ്വലിക്കും, താഴെ
നാമണുകണമായ് പുഴയിൽ
ലയിക്കും, ആഴിത്തിരയിൽ മദിക്കും,
പിന്നെ നാമൊരു മഴയായ് ചെടിയിൽ ലയിക്കും
നമ്മൾ നിന്നുചിരിക്കും മലരായ്
വിടചൊല്ലിപ്പോം മനുജന് നാമൊരു
ഭാവുകമേറ്റി ലസിക്കും, പിന്നിൽ
കാലം നിന്നു ചിരിക്കും.
Generated from archived content: poem25_oct.html Author: kappil-thulasidas