അവിടുത്തെപ്പോലെ ഇവിടെയും

അപരിചിതത്വം എന്നെ അലട്ടിയില്ല. പുതിയ സ്ഥലമെങ്കിലും, പതിവ്‌ പളളിയിൽ പോക്ക്‌ തെറ്റിച്ചില്ല. ആകാശ ചുംബിതമായ മിനാരങ്ങൾ ഉയർത്തിയ പളളി. പളളിയുടെ കവാടത്തിൽ സമയ നിഷ്‌ഠയോടുതന്നെ എത്തി. ആദ്യം കണ്ട ബോർഡ്‌ ശ്രദ്ധിച്ചു ‘വാഹന മോഷ്‌ടാക്കളെ സൂക്ഷിക്കുക…!’

മുന്നോട്ടു നടന്നു. ‘വുളുഅ​‍്‌’ എടുക്കുന്ന ഭാഗത്തെത്തി. അവിടെ മറ്റൊരു അറിയിപ്പ്‌ ‘പാദരക്ഷകൾ അവരവരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക…!

ശുദ്ധിയാക്കൽ കഴിഞ്ഞ്‌, പളളിക്കുളളിലേക്ക്‌ കടന്നു. അവിടെയും ഒരു മുന്നറിയിപ്പ്‌, ’പോക്കറ്റടിക്കാരെ സൂക്ഷിക്കുക…!‘

Generated from archived content: story1_may28.html Author: kanjaveli_jamal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here