എന്റെ കയ്യൊപ്പ്‌

രക്തത്തിന്റെ പരിശുദ്ധിയാണ്‌

എന്റെ ശരീരത്തിന്റെ വേദം

അചഞ്ചലവും സുതാര്യവുമായ

ദർശനമാണ്‌

എന്റെ മനസ്സിന്റെ വേദാന്തം

അയത്‌ന ലളിതവും

അനായാസ സിദ്ധവുമായ

സാരസ്വതമാണ്‌ എന്റെ

ആത്മാവിന്റെ പ്രകടന പത്രിക.

എന്റെ കയ്യൊപ്പ്‌

അതിന്‌ അടിവരയിടുന്നു.

Generated from archived content: poem5-jan.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English