പര്യങ്കം

പരമമായ പദത്തിന്റെ പര്യങ്കമാണ്‌,

ഞാൻ തേടുന്നത്‌.

ആ പര്യങ്കത്തിന്‌ നിരവധി പര്യായങ്ങളുണ്ട്‌

ആ പര്യായമോരോന്നും

പരമമായ പദത്തിന്റെ

പര്യങ്കത്തിലേക്കുളള

വഴികളാണ്‌, വഴികാട്ടികളാണ്‌,

വിളക്കുകളാണ്‌.

ആ പദത്തിലെത്താൻ

ഒരുപാട്‌ പദ്യങ്ങളെയും

ഗദ്യങ്ങളെയും

താണ്ടേണ്ടതുണ്ട്‌.

പരമമായ പദത്തിന്റെ

പര്യങ്കമാണ്‌ ഞാൻ തേടുന്നത്‌

Generated from archived content: poem18_oct.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here