ചലനം മധുരചലനം
മനോജ്ഞ ചലനം
മഹിത ജീവിത ചലനം
അതു നൽകുമതുല്യ ഫലം
ഉണരാനുത്സാഹം കലരാനീ മണ്ണിന്റെ
മക്കളൊരുങ്ങുന്നു.
വിജയ കാഹള ധ്വനിയുയരുന്നു.
ഉദയം സമാഗതമായ്
പരിവർത്തനം പാരിലാവിർഭവിക്കാ-
നുണരട്ടെ യുഗ്രസമീരൻ
ഉണർവ്വിൻ സമുജ്ജ്വല ചൈതന്യത്താൽ
നിറയട്ടെയുത്സാഹം
Generated from archived content: poem4_july.html Author: kallada_bhasi