ജീവിത ചിന്തകൾ

ഒരു മഹാപണ്‌ഡിതനാകുന്നതേക്കാൾ

ഒരു സ്രഷ്‌ടാവാകുന്നതാണു കാമ്യം

സൃഷ്‌ടിയല്ലോ വാഴ്‌വിനുത്തമസാരമാ-

യുജ്ജ്വലിക്കുന്നു ഹാ, പാരിൽ നിരന്തരം!

നിസ്‌തൂലമാകുമീ ജീവിതരഥ്യയി-

ലർത്ഥമുണ്ടാവാൻ ശ്രമിക്കുന്നതുത്തമം

നിത്യ നിരാശകലർന്നിടാതന്വഹം

മർത്ത്യൻപ്രയത്‌നം നടത്തി മുന്നേറുമ്പോൾ

ഉത്ഭവിക്കുന്നു സാഫല്യമനാതരം

ചിത്തത്തിലാഹ്ലാദമാർന്നു നിത്യം

കർത്തവ്യകർമ്മത്തിലാഴുന്ന വേളയിൽ

എത്തുന്ന കൗതൂഹലം നിതാന്തം

മഹിതലക്ഷ്യം കൈവരിക്കുവാനൂഴിയിൽ

ഉണരട്ടെമർത്തൃവൃന്ദങ്ങൾ

Generated from archived content: poem2_apr23.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here