സംഗീത ലഹരി

സംഗീത കല്ലോലിനി-എന്റെ

സംഗീത കല്ലോലിനി

നിന്റെ സംഗീതത്തിൻ

മായാലഹരിയിൽ

നിറയുന്നു കൗതൂഹലം

നീ വന്നു ചേരാതിരുന്നെങ്കിലെൻമനം

ആരോമൽ കേദാരമേ

നിത്യനിരാശയിൽ മുങ്ങി മുങ്ങി

സ്വയം നഷ്‌ടപ്പെടുമായിരുന്നു.

നിൻ നാമരൂപങ്ങൾ നൽകുന്നു

സായൂജ്യം.

സംഗീത സന്ദായിനി

ഭംഗങ്ങളെല്ലാമകന്നനായാസം

മംഗളമാവിർഭവിക്കുന്നു.

Generated from archived content: poem17_mar.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here