നമ്മളൊന്നാണെന്ന ഭാവം.
ഉളളിൽ പുലരേണമെന്നും
അന്യൂനകൗതൂഹലത്തിൽ
സിദ്ധാന്തമാണതു വാഴ്‌വിൽ.
സങ്കല്പമല്ലോ നിതാന്തം
മാറുന്നു യാഥാർത്ഥ്യമായി
വൈവിദ്ധ്യമാർന്നൊരീ ലോകം
അർത്ഥ സംപുഷ്‌ടമാകട്ടെ.
ഉത്തുംഗഭാഗധേയത്തിൽ
ലക്ഷ്യത്തിലെത്താൻ മനുഷ്യൻ
മുറ്റും പ്രയത്‌നം നടത്താൻ
മുന്നേറിടട്ടെയത്യന്തം.
Generated from archived content: poem14_oct.html Author: kallada_bhasi