അഗ്നിയില്‍ മന്ദഹസിക്കുന്ന സ്‌നേഹം
അമ്മയാണെന്നറിയുക
മഴയത്തും മഞ്ഞത്തും ഇരുട്ടത്തും
കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു
ഹൃദയത്തിലൊരു ഗാന പ്രവാഹം
അറിയുന്നില്ല
അമ്മയുടെ രൂപഭാവ കാരുണ്യം
മറയ്ക്കപ്പുറത്തേയ്ക്കു പോകുന്നില്ല
വിസ്മൃതിയിലേക്കു വീഴുന്നില്ല.
ആകാശവും നീല സാഗരവും
പഞ്ചാഗ്നി നടുവിലാണ്
കുളിര്‍തെന്നാലായ് വീശുന്നു
വാടാത്ത റോസാപുഷ്പം
മാതൃത്വം പ്രകാശദീപ്തം
തോടും വഴികളും പുഴകളും
ഒഴുകിയെത്തുന്നയിടം
ഇവിടെ സര്‍വതും ഒന്നാകുന്നു
ഒന്നാകുന്നിടത്ത് രണ്ടില്ല
മാതൃത്വം
ഒരു മഹാസാഗരമാണ്.
Generated from archived content: poem5_june4_13.html Author: kadathi_shaji