ദൈവത്തിനെ തേടി അമ്പലങ്ങളിലും
പള്ളികളിലും അലഞ്ഞുതിരിയുന്ന
മനുഷ്യാ ദൈവം നിന്റെ മനസ്സിൽ
കുടികൊള്ളുന്നു.
നിന്റെ ശരീരമാണ്
ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം
നീ ആദ്യം നിന്റെ ഉള്ളിലെ ദൈവത്തിനെ
കാണാൻ ശ്രമിക്കണം
മറ്റുള്ള ദൈവചൈതന്യങ്ങളെ
നശിപ്പിക്കാൻ തുനിയാതിരിക്കുകന്ന
ക്ഷേത്രം തച്ചുടയ്‌ക്കാൻ കഴിയും, പക്ഷെ
ക്ഷേത്രചൈതന്യം അനശ്വരമാണ്.
‘അഹം ബ്രഹ്‌മസ്മി’ എന്ന തത്വം
അറിയാൻ ശ്രമിക്കുക
മോക്ഷ പ്രാപ്തിക്കുള്ള
ഏക മാർഗ്ഗം അതാണ്.
Generated from archived content: poem20_jun28_07.html Author: k_raman_namboodiri