കാപട്യം

ശബരിമലയ്ക്കു പോകുന്നവരോട് അയാള്‍ക്ക് പുച്ഛമായിരുന്നു പള്ളികളിലേക്ക്
പദയാത്ര നടത്തുന്നവരെ അയാള്‍ പരിഹസിച്ചു. താന്‍ പുരോഗമനവാദിയാണെന്നും
ഏതൊക്കെയോ ‘ ഇസ’ ങ്ങളുടെ വക്താവാണെന്നും അയാള്‍ വീമ്പിളക്കി.

ഒരു നാള്‍ അയാളുടെ അച്ഛന്‍ മരിച്ചു. അയാള്‍ ചിതാഭസ്മവുമായി
തീര്‍ത്ഥങ്ങളാറാടാന്‍ പോയി.

അടച്ചിട്ട് മുറിയില്‍ നിലവിളക്കിനു മുന്നില്‍ ഏത്തമിട്ടു നമസ്ക്കരിച്ചു.
മകന്റെ വിവാഹത്തിനു കതിര്‍മണ്ഡപവും അതില്‍ അടയ്ക്കയും വെറ്റിലയും
അഷ്ടമംഗല്യവും ഒരുക്കി വെയ്ക്കാന്‍ ആ പുരോഗമനവാദിക്ക് തെല്ലും
മടിയുണ്ടായില്ല.

Generated from archived content: story2_dec15_13.html Author: k.ganeshkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English