വിരഹം

 

ശില്‌പിയവൻ തീർത്തൊരാ-

സ്വപ്‌നചാരുതയാകുന്ന മന്ദിരം

എന്തിനുതട്ടിത്തകർത്തു നീ വർഷമേ,

വൃതമിരുന്നുകൊത്തിവിരിച്ചൊരാ-

വർണരാജിതൻ ചിറകുകൾ

എന്തിനുകത്തിയെരിച്ചു നീയഗ്നിയേ.

നട്ടുനനച്ചു വളർത്തിയൊരാരാമം

മലർമഞ്ചലുമേന്തി വിലസവേ

എന്തിനു ഞെട്ടറ്റുവീഴ്‌ത്തി

നീ തെന്നലേ,

അനുരാഗമെനിക്കേകിയ നിനവും-

കിനാക്കളും കാത്തുവച്ചൊരാ

നിറമെഴും ചെല്ലവുമെന്തിനു-

തച്ചുടച്ചു നീ മിന്നലേ,

മോഹങ്ങൾ വെന്തുരുകുന്ന

ചിന്തയാൽ

ഹൃദയപാളങ്ങൾ

കോർത്തിണക്കാതെ-

എന്നുയിരുകൂടി കവർന്നെടുത്തീടുക.

 

Generated from archived content: poem1_may21_08.html Author: jyothilakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here