ഒരു കുത്തും കോമയും

പ്രിയേ

ഒരു വാക്യത്തിൽ

ഞാനും

നീയും

ഒന്നിച്ചു നിൽക്കുമ്പോൾ

നമുക്കിടയിൽ

അസൂയകൊണ്ടൊരാൾവന്ന്‌

കോമയിട്ടു.

അപ്പോൾ

നിനക്ക്‌

ഞാൻ അന്യയായി,

ഒടുക്കം

എന്റെ

നെഞ്ചിലാ

പേന കൊണ്ടൊരു

കുത്തും!

എനിക്ക്‌

നീ

വേദനയായി.

Generated from archived content: poem16_oct.html Author: jinachandran-chombala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English