ഞായറാഴ്‌ചകളിൽ
നാണത്തോടെ
അന്ന പള്ളിയിൽ പോകുമ്പോൾ
കൈയിൽ മുറുകെ
പിടിച്ച തീപ്പെട്ടിക്കൂടിനുള്ളിലെ-
യരിപ്പൊട്ടുകൾ
വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു;
പ്രണയവും.
ആർക്കും നൽകാത്തയാ-
ഹൃത്തിലെയിളം വെയിലേക്കാൻ
ഒരു പാടുകൊതിച്ച്
കാറ്റത്ത്… മഴയത്ത്…
കരച്ചിലിന്റെ നരച്ചശീലയിൽ
മലബാറു മിഠായികടകളെ
പ്രദക്ഷിണം വയ്‌ക്കാതെ
‘നന്മ നിറഞ്ഞ മറിയമേ’
ചൊല്ലി
രാത്രിയിലെ
പെരുന്നാൾ പരിപാടികളിൽ
കുമിളകളാക്കി
ബലൂൺ പൊട്ടിക്കുമ്പോൾ
നന്മ നിറഞ്ഞ
മെഴുകുതിരികളണിഞ്ഞ്,
അന്നയിലെ ദീപനാളം കെട്ടത്
ഒരു തുള്ളി മഴയുടെ
ഇരുമ്പിൻ കൊത്തിലോ
Generated from archived content: poem22_jun1_07.html Author: jijo-rajakumari