നിൻ സ്വരമെന്നിൽ
പുതുജീവനേകി
നീ ഒരുക്കിയ ചില്ലക്കൂടിലെൻ
മോഹം അടയിരുന്നു.
നീയാം തേനരുവിയിൽ
ഞാൻ നീന്തിനുകർന്നു
നിൻ രുചിഗന്ധങ്ങളെനിക്കിപ്പോൾ
അലസതയാണ്.
ഇനി ഞാനൊരുക്കിയ കെണിയിൽ
നിൻ ചാരിത്ര്യം മറ്റൊരാൾക്ക്
സമർപ്പിക്കുക.
Generated from archived content: poem12_mar.html Author: jijo-rajakumari
Click this button or press Ctrl+G to toggle between Malayalam and English