പ്രണയകാലത്തിന്റെ
ഓർമ്മക്കടലിനെ കീറിമുറിച്ച്
ഒരിക്കൽ മാത്രം
വെറുമൊരുരുളകൊണ്ട്
അച്ഛന് ബലിയിട്ടവനേ…
‘ആതുരാലയ’ത്തിലൂടെ
പെയ്തിറങ്ങി
‘നാട്യശാലയ്ക്ക് തീ’ കൊളുത്തി-നീ
ഇനിയേതങ്കത്തിന് കച്ചകെട്ടുന്നുവോ…?
നെഞ്ചിലെ
അണയാത്ത ‘തീ’യ്ക്കും
ഒടുങ്ങാത്ത ചങ്കുറപ്പിനും
ഏതു പുരസ്കാരംകൊണ്ട്
മറുപടി പറയേണ്ടു…?
Generated from archived content: poem2_june.html Author: jayadeep_karthikappally