ദേവകിയമ്മ മകൻ ഭാസ്‌ക്കരനോട് പറഞ്ഞു. “മോനെ, എനിക്ക് ഭയങ്കര മറവിയും ബുദ്ധിയില്ലായ്‌മയും. നീ വൈദ്യനോട് പറഞ്ഞു വല്ല മരുന്നും വാങ്ങിക്കൊണ്ടുവാ”. ഭാസ്‌ക്കരൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. “മരിക്കാൻ കിടക്കുന്ന അമ്മക്കെന്തിനാ ബുദ്ധിയും ഓർമ്മശക്തിയും. വേണമെങ്കിൽ ഞാൻ കഴിക്കാം. ഞാൻ ഇനിയും അനേകവർഷം ജീവിക്കാനുളളതല്ലേ.” അങ്ങനെ പറഞ്ഞ് ഭാസ്‌ക്കരൻ മുറ്റത്തേക്കിറങ്ങി കാറോടിച്ചുപോയി. പ്രഷറും, ഷുഗറും വാർദ്ധക്യസഹജമായ മറ്റ് അസുഖങ്ങളുമുളള ദേവകിയമ്മ ഞരങ്ങിയും മൂളിയും ബെഡ്‌ഡിൽതന്നെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു. ഫോണെടുത്ത അവർ അലറി വിളിച്ചു. ഓടിക്കൂടിയ അയൽക്കാരോട് അവർ പറഞ്ഞു. ഭാസ്‌ക്കരനെന്തോ അപകടം. അന്ന് വൈകിട്ട് ദേവകിയമ്മയുടെ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തിലേക്ക് ഒരു ആംബുലൻസ് വന്നുനിന്നു. അതിൽ ഭാസ്‌ക്കരൻ അന്ത്യനിദ്രയിൽ ലയിച്ച് കിടന്നിരുന്നു.
Generated from archived content: story2_june_05.html Author: jabbar_thamarayur