ഞാൻ വായനശാലയിലിരുന്ന് വായിക്കുകയാണ്. പെട്ടെന്ന് എന്റെ പുറത്ത് ശക്തിയായ ഒരടി വീണു. ഞാൻ ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും അപരിചിതനായ അയാൾ ഇറങ്ങിയോടി. ഞാൻ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസുകാരെല്ലാം സ്‌റ്റേഷന്റെ മുറ്റത്ത് നിൽക്കുന്നു. ഒരു പോലീസുകാരൻ പറഞ്ഞു. അയാൾ ഓടി വന്ന് കൈചുരുട്ടി എസ്.ഐയുടെ മുഖത്ത് ഒരിടിയായിരുന്നു. രണ്ട് പല്ല് തെറിച്ച് പോയി. എസ്.ഐ.യെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോലീസുകാർ ഭയന്ന് വിറയ്‌ക്കുന്നുണ്ടായിരുന്നു. ആരാണയാൾ…? ഞാൻ പരാതികൊടുക്കാതെ തിരിഞ്ഞോടി.
Generated from archived content: story1_aug.html Author: jabbar_thamarayur