എന്റെ ഹൃദയം
എന്റെതാണെന്റേതാണെന്ന്
രണ്ടു പെണ്ണുങ്ങൾ
സ്വന്തമായ് വേറൊന്നുമില്ലാത്തവ-
നീ ഞാനാകയാൽ,
ആദ്യം നിശ്ശബ്‌ദനായ്.
പെട്ടെന്നവരെന്റെ ഹൃദയാവകാശികൾ
തമ്മിൽ തുടങ്ങി പൊരിഞ്ഞതല്ല്.
“രണ്ടായി മുറിക്കാം”-ഞ്ഞാൻവച്ച
നിർദ്ദേശം
രണ്ടാളും പെട്ടെന്ന് സമ്മതിച്ചു!
തയ്യാറെടുത്തു ഞാൻ,
കത്തിയോ പക്ഷെ,
ധർമ്മം നടത്താൻ വിസമ്മതിച്ചു!
Generated from archived content: poem3_nov23_10.html Author: illyas_parippilly
Click this button or press Ctrl+G to toggle between Malayalam and English