സൂര്യനെ പ്രണയിച്ച്, സൂര്യപുത്രന്റെ
മാതൃത്വപദവി കരസ്ഥമാക്കി,
പാവാടകൊണ്ട് മുഖം തൂക്കും പ്രായത്തിൽ
പണ്ടൊരു പെൺകുട്ടി, ഭാരതത്തിൽ
മഹാഭാരത്തിൽ!
അതിനാര് കാരണം? അവളല്ല നിശ്ചയം,
വരദാനം, മഹാദാനം, മുനിശ്രേഷ്ഠസമ്മാനം,
അവളല്ലേ സത്യത്തിലാദ്ധ്യാത്മികതയുടെ
പീഢിതകൗമാര സമഗ്രസംഭവാന?
ആദ്യത്തെ പെണ്ണിര, യാദ്യത്തെപൊന്നിര
അവികല സംസ്കാരസാഗരപാൽത്തിര?
Generated from archived content: poem1_jun27_09.html Author: illyas_parippilly