വായന

മനസ്സിന്റെ

വിശാലത്താഴ്‌വരകളിൽ,

മിഴികളുടെ

പരന്ന ഒപ്പു കടലാസു കൊണ്ട്‌

അക്ഷര നിറങ്ങളെ

ആവാഹിച്ചു തളച്ചിടുന്നത്‌

വായനയുടെ

കുരുന്നു നാമ്പുകൾക്ക്‌

മുളപൊട്ടാൻ……..

വായന ഒരു പ്രണയ കാവ്യം!

വായന ഒരു സംഗമ ഭൂമിക…….!

ഹൃദയ വീണക്കമ്പികളിൽ

രക്ത ഞരമ്പിൻ തീരക്കാറ്റിൽ

വായനയുടെ ലഹരിപ്പത

വായനയുടെ ആകാശ ഗംഗയിൽ നിന്ന്‌

ഭൂമിയിൽ അമൃത വർഷം…….!

സമാധാനപ്പൂക്കളുടെ

വസന്തോൽസവം……..!

സുമനസുകളുടെ

സ്നേഹോൽസവം………!

Generated from archived content: poem11_jan01_07.html Author: idamulakkal_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here