നമ്മുടെ ജീവിതം

ഇന്നീ ജീവിതം ധന്യമാണോ?

നാളെയീ ജീവിതം ശൂന്യമാകും

കാലങ്ങൾ കൂർപ്പിച്ച മുൾമുനയിൽ

കുത്തി നാം നമ്മെ നോവിക്കുന്നു.

കഴുകൻ കരിമ്പൂച്ച കരിനാഗങ്ങളാൽ

വാഴുന്നു രാഷ്‌ട്രീയ കോമരങ്ങൾ

ഹിന്ദുവെന്നോ മുസ്‌ലീം

ക്രിസ്‌ത്യാനിയെന്നോ

ഇല്ലാത്ത ലോകം എവിടെയുണ്ട്‌?

ആ ലോകം തേടി നാം യാത്രയാകാൻ

ഇനിയെത്രകാലം കാത്തിരിക്കേണം

ശൂന്യതയിൽ നിന്നുയർത്തെഴുന്നേൽക്കുന്ന

ജീവിതം എന്നിനി ധന്യമാകും?

Generated from archived content: poem12_june.html Author: hussain_karur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here