അവധി കഴിഞ്ഞ്, ഈയിടെ വിദേശത്ത് പോയ ഭർത്താവ് ഒരുച്ച നേരത്ത് ഭാര്യ ഗർഭിണിയാണെന്ന് മൊബൈലിലൂടെ അറിഞ്ഞ് മനഃസന്തുഷ്ടനായി. മാസം എട്ട് പൂർത്തിയായപ്പോൾ അയാൾ ഉദരത്തിലിരിക്കുന്ന സന്താനത്തിന് ഭാര്യാമൊബൈലിൽ സ്വാഗതമോതി എസ്.എം.എസ് അയച്ചു. ഭാര്യ നിറഞ്ഞ വയറിന് മുകളിൽ മൊബൈൽ അമർത്തിവെച്ച് പറഞ്ഞുഃ “പൊന്നുമോനേ ഈ സന്ദേശം നിനക്കുളളതാ”
ഉദരത്തിലിരിക്കുന്ന കുട്ടി, കൈകാലുകൾ ചലിപ്പിച്ച് തലയാട്ടി ഇങ്ങനെ മൊഴിഞ്ഞു.‘അച്ഛന് തിരിച്ചയക്കാൻ അമ്മേ ഇവിടെ റെയിഞ്ചില്ല.’
Generated from archived content: story1_nov23_06.html Author: hemand_manekkara
Click this button or press Ctrl+G to toggle between Malayalam and English