അര്‍ദ്ധരാത്രി ജനലിറമ്പില്‍ ഒരു നിഴലിളക്കം ” ഹാരാ അത്?’‘ വിറയാര്‍ന്ന ചോദ്യം.
‘ ഞാന്‍ പ്രേതം ‘ അപ്പുറത്തലര്‍ച്ച ‘’ ഹയ്യോ’‘ കിടക്ക നനഞ്ഞു പേടിച്ചോ?
” ഉവ്വ്”
”പേടിക്കേണ്ട നിന്റെ അപ്പനാ”
” ഓ അതു നേരത്തെ പറഞ്ഞൂടെ ആശ്വാസം പിന്നെ ഈ ആഗമനോദ്ദേശ്യം ? ” ”എടാ ഞാന്‍ മരിക്കാറായികിടന്നപ്പോള്‍ പെട്ടന്നു ചാകാന്‍ നീയേന്റെ തൊണ്ടക്കുഴിയില്‍ വിരലമര്‍ത്തിപ്പിടിച്ചു കൊന്നില്ലെ എന്നിട്ടെന്റെ സ്വത്തുക്കളെല്ലാം കള്ളയൊപ്പിട്ടെടുത്തില്ലെ അതു തിരിച്ചെടുക്കാന്‍ വന്നതാ”
‘’ അതിനു ചത്തവര്‍ക്കെന്തിനാ സ്വത്ത്?’’
”മഹാപാപി നീ കാരണം സത്യസന്ധമായ രീതിയില്‍ മരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പ്രേതമായി എന്നെ സ്വര്‍ഗ്ഗത്തിലും നരകത്തിലും കയറ്റില്ല അതുകൊണ്ട് എനിക്കു പത്തു സെന്റു സ്ഥലവും ഒരു വീടും വേണം. പിന്നെ പണ്ട് എന്നെ കല്യാണം കഴിക്കാന്‍ ആശിച്ചു നിന്നു ചത്തു പോയ മുറപ്പെണ്ണ് ദേവകിയില്ലേ അവളിപ്പം എന്റെ കൂടെയാ ഞങ്ങള്‍ക്കും ഒരു കുടുംബമൊക്കെ വേണം”
” ഓഹോ അതാ കാര്യം എന്നാല്‍ ഇപ്പോള്‍ സ്വത്തു തിരിച്ചു തരാന്‍ സൌകര്യമില്ല”
” എടാ നിന്നെ ഞാന്‍’’ അപ്പന്‍ അലറി.
”ദേ കയ്യും കാലുമില്ലാത്ത അപ്പന്റെ പ്രേതം എന്നെ എന്തു നൊട്ടാനാ’’
” തന്തയെക്കൊന്ന മഹാപാപി ചത്തവരുടെ ആത്മാക്കള്‍ പല അത്ഭുതങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയും ആധാരം എടുത്തു താടാ നേരം വെളുക്കുന്നതിനു മുമ്പേ’’
” അയ്യോ അപ്പന്‍ ഒരു കാര്യം മറന്നു പോയി ചത്തുപോയ ആത്മാക്കള്‍ക്ക് ഇരുമ്പിനെ പേടിയാ അതു മുന്‍ കൂട്ടിക്കണ്ട് ഞാന്‍ രേഖകളെല്ലാം ഇരുമ്പലമാരയില്‍ വച്ചു പൂട്ടിയിരിക്കുകയാ തല്‍ക്കാലം അപ്പന്‍ പോയാട്ടെ”
അയാള്‍ തലവഴി തുണി മൂടി കിടന്നു. പക്ഷെ കിടക്ക നനച്ച കാരണം സുഖശയനം കിട്ടിയില്ല.
Generated from archived content: story1_jan27_14.html Author: hema_vishwanath