പ്രാണഭയം

കോഴിക്കച്ചവടക്കാരന്റെ വിരലുകൾ തടിച്ച ഒരു കോഴിയുടെ ചിറകിലമർന്നപ്പോൾ പ്രാണഭയത്താലത്‌ നിലവിളിക്കാൻ തുടങ്ങി. ഇതുകേട്ട്‌ മറ്റൊരു കോഴി സുഹൃത്തിനോട്‌ പറഞ്ഞു. ‘അത്‌ എന്തു മണ്ടത്തരമാണു കാണിക്കുന്നത്‌. നമ്മളെല്ലാം ഏതു സമയവും ചാകാൻ വിധിക്കപ്പെട്ടവരാണ്‌. കരഞ്ഞാലും ഇല്ലെങ്കിലും കൊല്ലും അതിനാൽ സന്തോഷത്തോടെ ചാകുന്നതല്ലേ നല്ലത്‌.’

സുഹൃത്ത്‌ കോഴി ചോദിച്ചു.

‘അപ്പോൾ നിന്നെ പിടിച്ചാൽ കരയുകയില്ല, അല്ലേ?’

‘ഇല്ല ഒരിക്കലുമില്ല.’

തത്വശാസ്‌ത്രം പുലമ്പിയ കോഴിയുടെ ചിറകിലാണ്‌ കച്ചവടക്കാരന്റെ അടുത്തപിടി വീണത്‌. തൂക്കി നോക്കുന്നതുവരെ അത്‌ ശബ്‌ദിച്ചില്ല. പക്ഷേ കടയുടെ പിന്നിലെത്തിയപ്പോൾ നിയന്ത്രണം വിട്ടുപോയി. സുഹൃത്ത്‌ കോഴി ആത്മഗതം ചെയ്‌തു.

‘വിഡ്‌ഢി മരണത്തേക്കാൾ വലുത്‌ ഈ ലോകത്തിലൊന്നുമില്ലായെന്ന്‌ മനസ്സിലാക്കാൻ അതിന്‌ കഴിയാതെ പോയല്ലോ!’

Generated from archived content: story5_apr23.html Author: ezhamkulam_mohankumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here