പ്രവചനം ഫലിച്ചു

സാമ്പത്തികശേഷിയുളള അയാൾ വിവാഹാലോചനയുമായി ഒരു കുടിലിലെത്തുമെന്ന്‌ ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആധുനിക സൗകര്യങ്ങളെല്ലാം സ്വപ്‌നമായ ആ വീട്ടിലേക്കയാളെ ആകർഷിച്ചത്‌ അവളുടെ സൗന്ദര്യം മാത്രമായിരുന്നു. വീട്ടുകാരും നാട്ടുകാരും അവൾക്കുണ്ടായ അപ്രതീക്ഷിത ഭാഗ്യത്തിൽ അഭിമാനം കൊണ്ടു.

വിവാഹമുറപ്പിച്ച്‌ ഏതാനും നാളുകൾക്കകം മുഖലക്ഷണ വിദഗ്‌ദ്ധനായ ഒരുവൻ അവളുടെ വീട്ടിലെത്തി. അയാൾ ആധുനിക കാലത്തെ ഗതിവിഗതികൾ ഉൾക്കൊണ്ട ബുദ്ധിശാലിയായിരുന്നു. അവളുടെ മുഖത്തുനോക്കി അയാൾ പറഞ്ഞു. ‘ബന്ധം നല്ലതുതന്നെ. കുട്ടിയുടെ ഭാഗ്യമായി കരുതിയാൽ മതി. പക്ഷേ പ്രശ്‌നം ഒന്നുമാത്രമേയുളളൂ.“ വീട്ടുകാർ ഉൽകണ്‌ഠാകുലരായി. ’വിവാഹശേഷം എന്നുമവൾക്ക്‌ കരയാനായിരിക്കും വിധി.”

ഏവരും ദുഃഖിച്ചു. എങ്കിലും ഉറപ്പിച്ച വിവാഹം നടത്താനവർ തീരുമാനിച്ചു.

Generated from archived content: story3_oct.html Author: ezhamkulam_mohankumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here