ഒരു പഴയകാല സിനിമ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പിതാവ്, മകനോട് പറഞ്ഞു. പണ്ട് പ്രായപൂർത്തിയായവർക്ക് മാത്രം എന്ന ലേബലിൽ ഇറങ്ങിയ ചിത്രമാണത്. കാണേണ്ട എന്നാണെന്റെ അഭിപ്രായം.
പിതാവിനെ വകവയ്‌ക്കാതെ മകൻ സിനിമ പൂർണ്ണമായും കണ്ടാസ്വദിച്ചു. എന്നിട്ടു ചോദിച്ചു. “ഇതിൽ പ്രായപൂർത്തിയായവർക്ക് മാത്രമായിട്ട് എന്താണുളളത്?”
മകന്റെ ചോദ്യത്തിനുത്തരം നൽകാനാവാതെ പിതാവ് കുഴങ്ങി. കാരണം ഇന്നവൻ നിത്യേന കാണുന്നത് ഇതിന്റെ നൂറിരട്ടി വിശേഷങ്ങളുളള ചിത്രങ്ങളായിരുന്നു എന്നറിയാമായിരുന്നു.
Generated from archived content: story2_oct1_05.html Author: ezhamkulam_mohankumar