ചായ ഭക്ഷ്യവസ്‌തുവല്ലെന്നും ഉത്തേജകമോ ലഹരിപാനീയമോ മാത്രമാണെന്നും സുപ്രീംകോടതി വിധിച്ചു. തേയില അവശ്യവസ്‌തുവായി പ്രഖ്യാപിച്ച് 26 വർഷം മുമ്പ് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ശരീരവളർച്ചയ്‌ക്കും ദേഹപോഷണത്തിനും ജീവന്റെ നിലനിൽപ്പിനും ആവശ്യമായ പോഷകമൂല്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരു വസ്‌തുവിനെ ഭക്ഷ്യവസ്‌തുവായി പരിഗണിക്കാനാവൂ എന്നും ചായയിലോ കാപ്പിയിലോ ഇത്തരം പോഷണങ്ങളൊന്നും ഇല്ലെന്നും സുപ്രീംകോടതി പ്രസ്‌താവിച്ചു.
Generated from archived content: essay3_mar.html