വാർത്തകൾ വിശേഷങ്ങൾ

ഭഗത്‌സിംഗ്‌ ജന്മശതാബ്ദി

ഭഗത്‌സിംഗ്‌ ജന്മശതാബ്ദി ആഘോഷങ്ങൾ രക്തസാക്ഷി അനുസ്‌മരണ സമിതിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ.ഹാളിൽ ക്യാപ്‌റ്റർ എൻ.പി.നായരുടെ (ഐ.എൻ.എ) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്‌ ശ്രീ.പി.വിശ്വംഭരൻ (എക്‌സ്‌.എം.പി) ഉൽഘാടനം ചെയ്തു. രക്തസാക്ഷികളുടെയും, സ്വാതന്ത്ര്യപ്പോരാളികളുടെയും കുടുംബങ്ങളുടെ കൂട്ടായ്‌മ ശ്രീ.കെ.ഇ.മാമനും ഉൽഘാടനം ചെയ്‌തു. ശ്രീ.വി.എം.സുധീരൻ, ശ്രീമതി കൃഷ്ണകുമാരി, ഡോ.നന്ദിയോട്‌ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ചരിത്രരേഖ

1931 മാർച്ച്‌ മാസത്തിൽ ലാഹോർ സെൻട്രൽ ജയിലിലെ കൊലമരത്തിന്റെ തണലിലിരുന്ന്‌, സർദാർ ഭഗത്‌സിംഗ്‌ തന്റെ ഇളയ അനുജൻ കുൽത്താറിനു എഴുതിയ വികാരനിർഭരമായ കത്ത്‌ പോയ തലമുറകളുടെ കണ്ണുകളിൽ ഈറനണിയിച്ച ഒരു അപൂർവ്വ രേഖയായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. അന്ന്‌ ഭഗത്‌സിംഗ്‌ എഴുതി ഃ “ഇന്ന്‌ നിന്റെ കണ്ണുകളിൽ കണ്ണീർ കണ്ടപ്പോൾ എനിക്ക്‌ വളരെ ദുഃഖം തോന്നി. നിന്റെ വാക്കുകളിൽ ഒരുപാട്‌ വേദനയുണ്ടായിരുന്നു. ഏതാനും നിമിഷങ്ങളിലെ അതിഥിയാണ്‌ ഞാൻ. പ്രഭാത ദീപം പോലെ ഞാൻ അണയാൻ പോകുന്നു. എന്റെ കാറ്റിൽ ചിന്തയുടെ മിന്നൽപ്പിണരുണ്ടാകും. സന്തുഷ്ടരായിരിക്കൂ നാട്ടുകാരെ. ഞങ്ങൾ പോവുകയാണ്‌. ഉത്സാഹത്തോടെ കഴിയൂ”.

കവിതകൾ ക്ഷണിക്കുന്നു

ഗ്രാമം ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന കവിതാ സമാഹാരങ്ങളിലേയ്‌ക്ക്‌ കവിതകൾ ക്ഷണിക്കുന്നു. 30 വരിയിൽ കവിയാത്ത രണ്ട്‌ കവിതകൾ അയയ്‌ക്കാം. പദ്യകവിതകളും, ഗദ്യകവിതകളും രണ്ട്‌ പുസ്‌തകമായാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. കവിതകൾ ഫോട്ടോയും ബയോഡാറ്റയും സഹിതം ജനുവരി 30ന്‌ മുൻപ്‌ ഗ്രാമം മാസിക, കൊല്ലം -691577 എന്ന വിലാസത്തിൽ അയയ്‌ക്കുക. നം. 9387752950

പുസ്‌തകപ്രകാശനം

മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ ഹിന്ദിയിൽ ലഘുവ്യാഖ്യാനത്തോടെ എം.ആർ.രാജേശ്വരി വിവർത്തനം ചെയ്‌തു. ‘സീതാവിചാരസരിത’ എന്ന പേരിൽ പ്രമദം പബ്‌ളിക്കേഷൻസിന്റെ ആദ്യ പുസ്‌തകമായ ഈ ഖണ്ഡകാവ്യം ഛത്തീസ്‌ഗഢ്‌ ഗവർണർ ശ്രീ.കെ.എം.സേഠ്‌ ഭിലായിയിൽ പ്രകാശനം ചെയ്‌തു. ശ്രമകരമായ ഈ കൃത്യം ഭംഗിയായി നിർവ്വഹിച്ചതിന്‌ കവയിത്രി എം.ആർ.രാജേശ്വരിയെ അദ്ദേഹം അനുമോദിക്കുകയുണ്ടായി.

Generated from archived content: essay3_jan29_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here