കൊല്ലം ജില്ലയിലെ പരവൂരിൽ 1043 മകരം 22-ന് കെ.സി.കേശവപിളള ജനിച്ചു. ‘സരസ് ഗായക കവിമണി’ എന്ന വിശേഷനാമത്താൽ വിഖ്യാതനായ കെ.സി. ബഹുമുഖദീപ്‌തികൊണ്ട് അനന്യസാധാരണമായ വിശിഷ്‌ട വ്യക്തിത്വമായിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ തിളക്കമേറിയതായിരുന്നു അദ്ദേഹത്തിന്റെ കാവ്യജീവിതം. പതിനഞ്ചാം വയസ്സിൽ ‘പ്രഹ്ലാദചരിതം’ ആധാരമാക്കി ആട്ടക്കഥ നിർമ്മിച്ച കെ.സി.അക്കാലത്ത് പരവൂരിലെ സംസ്‌കൃത പണ്‌ഡിതനായിരുന്ന കേശവനാശാന്റെ ശിഷ്യത്വം സ്വീകരിച്ച് സംസ്‌കൃതം സ്വായത്തമാക്കി. കുറെക്കാലം സംസ്‌കൃത അദ്ധ്യാപകനായിരുന്നു. കൊട്ടാരം അദ്ധ്യാപകനായും കെ.സി. പ്രവർത്തിച്ചിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെ സംഗീത വ്യാകരണ ഗ്രന്ഥമായ സംഗീതമാലിക, ഗാനമാലിക, ശ്രീകൃഷ്‌ണവിജയം, ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ആട്ടക്കഥകൾ, സദാരാമ നാടകം, മംഗല്യധാരണം, തുളളൽപ്പാട്ട്, ശാന്തിവിലാസം, ഭാഷാനാരായണീയം, ആസന്നമരണ ചിന്താശതകം, കേശവീയം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഇരയിമ്മൻതമ്പിയ്‌ക്ക് ശേഷം മലയാളത്തിന് മികച്ച സംഭാവനകൾ നൽകിയ മഹാകവി കെ.സി. 1089 ചിങ്ങം 20-ാം തീയതി 46-ാം വയസ്സിൽ അന്തരിച്ചു.
Generated from archived content: essay2_june_05.html
Click this button or press Ctrl+G to toggle between Malayalam and English