നിത്യരോഗിയായി മാറിയ കെ.എസ്. ജോർജ്ജ് തന്റെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള പണം സംഭരിക്കുന്നതിനായി ഒരു പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്റെ ഗാനമേള ബുക്ക് ചെയ്തു. പ്രോഗ്രാം നടത്തുന്നതിനായി ഒരു തിയേറ്ററും വാടകയ്‌ക്കെടുത്തു. പക്ഷേ കളക്ഷൻ മോശമായിരുന്നു. പ്രോഗ്രാം തീരുന്നതിനു മുൻപ് തന്നെ എഗ്രിമന്റ് അനുസരിച്ചുള്ള പണം മുഴുവനും കിട്ടണമെന്ന് പ്രശസ്തനായ ആ ഗായകൻ ശാഠ്യം പിടിച്ചു.
ഇരുപത്തിനാല് മണിക്കൂറും വേദാന്തവും ആദർശനവും വാതോരാതെ ഉരുവിട്ടു നടക്കുന്ന മലയാളത്തിന്റെ ഗാനഗന്ധർവനാണ് ഇങ്ങനെ നിർബന്ധം പിടിച്ചതെന്നോർക്കണം. (പറഞ്ഞ കൂലി വേലയക്ക് വേണമെന്നും വേദാന്തം പറഞ്ഞു നടക്കാനുള്ളതാണെന്നും ഈ ദാസനറിയാം).
Generated from archived content: essay2_jun28_07.html