തേവിടിച്ചി ഇന്നൊരു അശ്ലീലവാക്കാണ്. തേവടിത്തി എന്ന പൂർവ്വ രൂപത്തിൽ നിന്നാകണം തേവിടിച്ചി (തേവിടിശ്ശി)യെന്ന് ഭാഷാ പണ്ഡിതർ പറയുന്നു. ദേവന്റെ അടിയാളായ സ്‌ത്രീ എന്ന അർത്ഥമാണ് തേവടിത്തിക്ക്. തേവടിത്തി എന്നാൽ ദേവദാസി. ദേവദാസി എന്നാൽ ദേവ പരിചാരിക. ദേവപരിചാരിക എന്ന വാക്കിനാണ് കാലാന്തരത്തിൽ വ്യഭിചാരിണി എന്ന അർത്ഥം കല്പിക്കപ്പെട്ടത്. ഇത് നമ്മുടെ സാമൂഹിക ചരിത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. ദേവ പ്രീതിക്കായി സ്വയം സമർപ്പിതകളായിരുന്ന ദേവദാസികൾ പണ്ട് സമുദായത്തിന്റെ ആദരവ് പിടിച്ചെടുത്തിരുന്നു. അമ്പലമതിലുകൾക്കുളളിൽ ഈശ്വരന് വേണ്ടി മാത്രം പാടിത്തിമർത്ത ഈ സുന്ദരിമാർക്ക് പിന്നീട് ദേവനെ കൂടാതെ മറ്റ് പലർക്കും വേണ്ടി ആടിത്തിമിർക്കേണ്ടി വന്നു. ഈ ധർമ്മാപഭ്രംശത്തിന്റെ സന്തതിയാണ് ഇന്നത്തെ തേവിടിച്ചി. (തേവിടിശ്ശി). അടുത്ത ലക്കം -(കൂത്തിച്ചി)
(കടപ്പാട്‌ഃ ഡോ.എൻ.ആർ. ഗോപിനാഥപിളളയുടെ ‘അദ്ധ്യാഹാരം’ എന്ന പുസ്‌തകത്തോട്)
Generated from archived content: essay2-jan.html