ഔദ്യോഗിക ഭാഷ മലയാളമാക്കണം

ഔദ്യോഗിക ഭാഷ മലയാളമാക്കണമെന്ന ഉത്തരവ്‌ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ നിയമസഭയുടെ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി ശുപാർശ ചെയ്‌തു. എല്ലാ സർക്കാർ വാഹനങ്ങളുടെയും ബോർഡ്‌ മലയാളത്തിൽ എഴുതിവെക്കണമെന്നും പരസ്യങ്ങൾ, ദർഘാസ്‌, സർക്കാർ സ്ഥാപനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിൽ ആയിരിക്കണമെന്നും സമിതി നിർദ്ദേശിച്ചതായി ചെയർമാൻ കെ.വി.തോമസ്‌ പത്രസമ്മേളനത്തിൽ അറിയിച്ചു. വില്ലേജ്‌ ആപ്പീസുകളിൽ സ്ഥാപിക്കുന്ന കമ്പ്യൂട്ടറുകളിൽ തുടക്കം മുതൽ മലയാളം സോഫ്‌റ്റ്‌വെയർ ഉപയോഗിക്കണം. രാസപരിശോധന റിപ്പോർട്ടുകളിൽ ആകാവുന്നിടത്തോളം മലയാള പദങ്ങൾ ഉപയോഗിക്കണം. മലയാള പദങ്ങളുടെ അഭാവത്തിൽ ഇംഗ്ലീഷ്‌ വാക്കുകൾ മലയാള അക്ഷരത്തിൽ പ്രയോഗിക്കണം.

Generated from archived content: essay1_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here