ഒരു ജന്മഗൃഹം സംസാരിക്കുന്നു

സർക്കാരാശുപത്രിയിലെ

ജനനവാർഡിൽനിന്നും

പുറത്തേക്കുവരുന്ന

ചെറുപ്പക്കാരനോട്‌ ചോദിക്കൂ

‘പിതാവായതിൽ

എന്തുതോന്നുന്നു?!’

അവൻ പറയും

‘ലജ്ജ തോന്നുന്നു!’

***

വാർഡ്‌ വരാന്തയിൽ

ഒളിച്ചും തെളിച്ചും

അനുഭൂതിയറിയാതെ

പാപജന്മത്തിന്‌

മുലകൊടുക്കുന്ന യുവതിയോട്‌ ചോദിക്കൂ

‘അമ്മയായതിൽ

എന്തുതോന്നുന്നു?’

അവൾ പറയും

‘ഒരു പുനർജന്മത്തിലും

പെണ്ണായ്‌പിറക്കരുതെന്ന്‌

പിറന്നാൽ-ഈ ഗർഭപാത്രം

വന്ധ്യമാകട്ടെന്ന്‌!’

Generated from archived content: edit2_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here