അതിവൈകാരികതയിലെ അപകടങ്ങൾ

എല്ലാം എന്റേതെന്ന ബോധം സങ്കുചിതവും അതോടൊപ്പം ഏറെ അപകടസാധ്യതയുള്ളതുമാണ്‌. ഭൂമി, വീട്‌, ധനം, ഭാര്യ, മക്കൾ ഇതൊക്കെ കേവലം വ്യക്തിയുടേതെന്ന്‌ ഭൂരിപക്ഷവും ഉറച്ചു വിശ്വസിക്കുന്നു. അടിസ്ഥാനപരമായി ഈ വിശ്വാസപ്രമാണത്തെ ഉപേക്ഷിക്കേണ്ടതുണ്ട്‌. ഈ ഭൂമിയിൽ ജീവിതസമരത്തിൽ കുടുങ്ങി മുന്നോട്ട്‌ പോകുമ്പോഴും ഒന്നും നമ്മുടേതല്ലെന്ന തോന്നലിനെയാകണം, മാതൃകാപരമായി ജീവിക്കുമ്പോൾ തന്നെ നാം ബലപ്പെടുത്തി എടുക്കേണ്ടത്‌. മഹത്വമെന്നൊക്കെ വിശേഷിപ്പിക്കുന്ന ദാമ്പത്യബന്ധങ്ങൾ പോലും കരാറും, അവിശ്വാസബന്ധങ്ങളുടെ കൂട്ടുകെട്ടുമാണെന്ന്‌ സൂക്ഷ്‌മവിചാരത്തിൽ നാം തിരിച്ചെടുക്കാനാകും. അവിശ്വാസമുള്ളതുകൊണ്ടാണ്‌ ആൾക്കൂട്ടങ്ങൾ വിവാഹ ബന്ധങ്ങൾക്ക്‌ ആവശ്യമായി വരുന്നത്‌. ആൾക്കൂട്ട സാക്ഷ്യത്തിലൂടെ പൊതുവിൽ ഒരു വിശ്വാസം രൂപപ്പെടുന്നുണ്ട്‌. മണ്ഡപത്തിൽ തുടങ്ങുന്ന സംയുക്ത ഒപ്പുവയ്‌ക്കൽ വീണ്ടും എത്രയോ ഇടങ്ങളിൽ ആവർത്തിക്കേണ്ടിവരുന്നത്‌ ഈ അവിശ്വാസം മൂലമാണ്‌. വീട്‌ വാങ്ങുമ്പോഴും ഭാര്യയും ഭർത്താവും ഒരുപോലെ അവകാശിയായി രേഖപ്പെടുത്തേണ്ടി വരുന്നതിൽ വിശ്വാസമില്ലായ്‌മ അല്ലെങ്കിൽ സുരക്ഷിതത്വമില്ലായ്‌മയുടെ തായ്‌വേരുകളുണ്ട്‌. അഭിമാനബോധവും നിയമപരിരക്ഷയുമാണ്‌ ബന്ധങ്ങളുടെ നിലനിൽപിന്‌ ആധാരമാകുന്നത്‌. ഇവിടെയാണ്‌ ആൾക്കൂട്ടം അഭിമാനബോധത്തിന്റെ കാവലാളായും വ്യക്തിയിൽ പ്രവർത്തിക്കുന്നത്‌. ഒരു പരിധിവരെ അത്‌ അങ്ങനെയാകുന്നതിലും തെറ്റില്ല. കാരണം ഒരു ജീവിതക്രമത്തെ ഹൃദയശൂന്യമെങ്കിലും അത്‌ രൂപപ്പെടുത്തിയെടുക്കുന്നു.

ഇവിടെയൊക്കെ വൈകാരികതയും അതിവൈകാരികതയും പ്രകടമാക്കപ്പെടുന്നു. വൈകാരികത മനുഷ്യന്‌ ജൻമസവിശേഷതയായി വന്നുചേരുന്നതും അത്‌ നിരന്തരം പരിപോഷിപ്പിച്ച്‌ നിലനിർത്തേണ്ടതുമാകുന്നു. ഈ വൈകാരികതയാണ്‌ വ്യക്തികളെ തമ്മിൽ അടുപ്പിച്ച്‌ നിർത്തുന്നതും കർത്തവ്യബോധത്തിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നതും. അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി തുടങ്ങിയ രക്തബന്ധ സൗഹൃദ കൂട്ടുകെട്ടിലൊക്കെ ഈ വൈകാരിക ഭാവമുണ്ട്‌. എന്നാൽ അച്ഛനോടും, അമ്മയോടും, മക്കളും, മക്കളോട്‌ മാതാപിതാക്കളും തങ്ങളുടെ കടമകൾ നിർവ്വഹിച്ച്‌ സാമൂഹിക മര്യാദ പാലിക്കുമ്പോഴും ഇവരൊക്കെ തന്നെ ആർക്കും സ്വന്തമല്ലെന്ന ഒരു നേർവിചാരവും ഉണ്ടാകേണ്ടിയിരിക്കുന്നു. കാരണം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ പൂർണ്ണമായോ ഭാഗീകമായോ വ്യക്തികൾക്ക്‌ പരസ്‌പരം നഷ്ടപ്പെടേണ്ടിവരും. ഈ നഷ്ടത്തെ ഉൾക്കൊള്ളാനുള്ള കുതിരശക്തിയാണ്‌ മേൽ കുറിച്ച ചിന്ത പകർന്നുതരുന്നത്‌. വൈകാരികതയിൽ ആത്മനിയന്ത്രണം ഏറെക്കുറെ സ്വീകരിക്കാനാകുമെങ്കിലും അതി വൈകാരികതയിൽ അസാദ്ധ്യമായി വരുന്നു. അതിവൈകാരികത മറ്റൊരാളിൽ കടന്നുകയറി ആധിപത്യം സ്ഥാപിക്കലാണ്‌. അതുകൊണ്ടാണ്‌ മുത്തശി മരിച്ചതറിഞ്ഞ്‌ ചെറുമകൻ ആത്മഹത്യ ചെയ്യുന്നത്‌. ഭാര്യ ഒളിച്ചോടിയതറിഞ്ഞ്‌ ഭർത്താവ്‌ വിഷം കുടിക്കുന്നത്‌. മകൻ അല്ലെങ്കിൽ മകൾ മറ്റൊരാളെ പ്രണയിക്കുന്നുവെന്നറിഞ്ഞ്‌ ബോധക്കേടു വരുന്നത്‌. ചിലർ പറയാറുണ്ട്‌, എന്റെ ഭാര്യ, എന്റെ മകൻ, മകൾ എന്ന്‌. ഒരു ഭാര്യയും ഭർത്താവിന്റേതല്ല, മറിച്ചും. ഭാര്യ മരിച്ച്‌ ആറ്‌ മാസത്തിനകം ഭർത്താവിന്‌ പുനർവിവാഹം ചെയ്യാൻ കഴിയുന്നത്‌ അതുകൊണ്ടാണ്‌. ഭർത്താവിരിക്കെ ഭാര്യയ്‌ക്ക്‌ പരപുരുഷനെ സമീപിക്കാൻ കഴിയുന്നതും അങ്ങനെ. നാം ചില കപടവിചാരങ്ങളെ താലോലിക്കുന്നുണ്ട്‌. അവയെ തിരിച്ചറിയുന്ന ഒരാൾക്കേ നർമ്മബോധത്തോടെ ജീവിതത്തെ കാണാനാവൂ. അങ്ങനെയുള്ള ഒരാൾക്ക്‌ ഭാര്യ ഒളിച്ചോടി എന്നറിയുമ്പോൾ ചിരിക്കാൻ കഴിയും. മകൾ പ്രണയിക്കുന്നു എന്നറിയുമ്പോൾ പ്രണയത്തെ ഒരാശ്വാസമായി നോക്കിക്കാണാനാകും. സംഘർഷങ്ങളെ ലഘൂകരിക്കാനാകും. ഇവിടെ വ്യക്തമാക്കപ്പെടുന്നത്‌ സാമൂഹ്യബോധം വളർത്തുന്ന വ്യക്തിബോധത്തിൽ നിന്ന്‌ നാം ചെയ്യുവാനുള്ളത്‌ ചെയ്‌തുകൊള്ളുക എന്നാണ്‌. മറ്റൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. എന്നാൽ ജീവിതത്തിൽ ഒരാൾ സംരക്ഷിക്കേണ്ട തണലിടങ്ങൾ സൗഹൃദങ്ങളാണ്‌. അത്‌ ഉപേക്ഷിപ്പെടുന്നവനുള്ള ചുമടുതാങ്ങികളാകുന്നുണ്ട്‌. ഓർമ്മ വരുന്നത്‌ പ്രശസ്‌തമായ ഒരു തമിഴ്‌ പഴമൊഴിയാണ്‌.

കൊണ്ടു വന്താൽ തന്തെയ്‌, കൊണ്ടു വന്താലും വരാവിട്ടാലും തായ്‌

ശീർകൊടുത്താൽ സഹോദരൻ, കൊലയും ചെയ്യും പത്നി

ഉയിരേ കാപ്പാൻ തോഴൻ

Generated from archived content: edit1_mar6_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English