എന്റെ നെഞ്ചിന്റെ കൂടതിൽ മച്ചിൽ
അച്ഛനു,മമ്മയും കൂട്ടിയകൂട്
അതെന്റെ സൗഹൃദക്കൂട്
കൂട്ടിൽ പറന്നു കളിക്കും
കുഞ്ഞിളം കിളികൾ
ചിറകിട്ടടിക്കുന്നു
കലപില കൂട്ടുന്നു.
തത്തിക്കളിച്ചിടും
കൊമ്പുകൾ തോറും
തിരയുന്നതിന്നുമെൻ ജന്മം
ജന്മത്തിൻ ഹേതുവാം
സൗഹൃദപ്പക്ഷികൾ
കാലം കൊഴിച്ചിട്ട
എങ്ങോ മറഞ്ഞതാം
സൗവർണ്ണ സിന്ദൂരക്കിളികൾ
Generated from archived content: poem18_june_05.html Author: dr_rajan_kallelibhagam