എൻട്രൻസ്‌ ജ്വരം

പത്താംക്ലാസ്‌സിൽ പഠിക്കുന്ന വർഷം മുതൽ അമ്മ പറയാൻ തുടങ്ങി -“മോളെ നീ ഒരു ഡോക്ടറാകണം. അതിനു വേണ്ടിയായിരിക്കണം നിന്റെ പഠനം” അച്ഛനും ഇതു തന്നെ ആവർത്തിച്ചു. പ്ലസ്‌ടു ആയപ്പോൾ രണ്ടുപേരുടേയും പറച്ചിൽ വർദ്ധിച്ചു. കോച്ചിംഗ്‌ തകൃതിയായി നടന്നു. കുട്ടി ചിന്തിച്ചു. -‘താൻ ഡോക്ടറായില്ലെങ്കിൽ ഡോക്ടറായ അച്ഛന്റെ സ്‌റ്റാറ്റസ്‌ നഷ്ടപ്പെടും. സൊസൈറ്റിലേഡിയായ അമ്മയുടെ ഗ്ലാമർ നഷ്ടപ്പെടും. താനെന്ത്‌ ചെയ്യും? കുട്ടി ആകെ വിഷമിച്ചു. എൻട്രൻസ്‌ പരീക്ഷയായി. പരീക്ഷ എഴുതാൻ അച്ഛനും, അമ്മയും കൂടി കുട്ടിയെ ക്ലാസ്‌സിൽ കൊണ്ടിരുത്തി, പരീക്ഷ തുടങ്ങി….. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിക്ക്‌ ഒരു വല്ലായ്‌മ. കണ്ണിൽ ഇരിട്ടുകയറുന്നു. ചെവിയിൽ എന്തോ മുഴങ്ങുന്നു. കൈ തളരുന്നു. അവൾ വെളളം ചോദിച്ചു. അവൾക്ക്‌ ഒന്നും എഴുതാൻ കഴിഞ്ഞില്ലന്ന നിരാശയായ അവൾ വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും ഒരുപാടു വഴക്കു പറഞ്ഞു. റിസൾട്ട്‌ വരാൻ അവൾ കാത്ത്‌ നിന്നില്ല. പാവം പെൺകുട്ടി…..?

Generated from archived content: story2_nov23_06.html Author: dr_girijakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here