മൂകശോകനായി പുഴക്കരയിൽ അവൻ ഇരുന്നു. തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നെങ്കിലും അത് അവന്റെ ശരീരത്തേയോ മനസിനേയോ കുളിർപ്പിച്ചില്ല. അവൻ ചെറിയ കല്ലെടുത്ത് വെള്ളത്തിലിട്ടു കൊണ്ട് ചിന്താമഗ്‌നായിരുന്നു. ബ്ലും എന്ന ശബ്ദവും, മുകളിലേയ്‌ക്കുയരുന്ന കുമിളകൾ പൊട്ടുന്നതും നോക്കിയിരുന്നു. അവൻ ഒരു നിമിഷം തന്റെ മന്ദബുദ്ധിയായ അനുജത്തിയേയും, തളർന്നു കിടക്കുന്ന അച്ഛനേയും പാവം അമ്മയേയും ഓർത്തു. ഇന്നലെ നടന്നത് തന്റെ പത്താമത്തെ ഇന്റർവ്യൂ. പണം ഇല്ലാത്തതു കൊണ്ടുമാത്രം തള്ളപ്പെട്ട താൻ ഈ ലോകത്തിന് തന്നെ അധികപ്പറ്റാണ്. അവൻ രണ്ടു കൈകളും കൊണ്ട് കണ്ണുകൾ പൊത്തി വലിയൊരു കല്ലായി പുഴയിലേക്ക് വീണു. കുമിളകൾ ഉയർന്നു. പിന്നെ..?
Generated from archived content: story1_mar6_07.html Author: dr_girijakumari