ഐ ആം ഷോറി

രേണുക ഓർത്തു. തന്റെ 2-​‍ാം വിവാഹവാർഷികമാണിന്ന്‌. ശശിയേട്ടൻ ഓഫീസിൽ പോകുമ്പോഴും താൻ ഓർമ്മിപ്പിച്ചതാണ്‌. നേരത്തെ എത്താമെന്ന്‌ അദ്ദേഹം ഏറ്റിരുന്നതാണല്ലോ. ഇന്നും നാല്‌ കാലിലായിരിക്കുമോ? ഇങ്ങനെ ആശങ്കപ്പെട്ടിരിക്കെ പുറത്ത്‌ കാറിന്റെ ശബ്ദം കേട്ടു. അവൾ ഓടിച്ചെന്ന്‌ വാതിൽ തുറന്നു. കണക്കുകൂട്ടൽ തെറ്റിയില്ല. നാലുകാലിലാണ്‌ വരവ്‌. അയാൾ കൈയിലുണ്ടായിരുന്ന പൊതി അവളെ ഏല്പിച്ചുകൊണ്ട്‌ പറഞ്ഞു ‘ഐ ആം ഷോറി മോളെ ഷോറി’. അവൾ വിധിയെ പഴിച്ചുകൊണ്ട്‌ ചിരിക്കാൻ ശ്രമിച്ചു.

Generated from archived content: story1_aug24_07.html Author: dr_girijakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here