നിഴൽ

സമ്മതം ചോദിക്കാതെ

പിന്നാലെ കൂടും നിന്നെ

ദുർമുഖം കാണിച്ചാലു-

മഹിതം ഭാവിക്കില്ല.

സങ്കോച രഹിതമെൻ

ചേഷ്‌ടകളഖിലവും

പങ്കുവയ്‌ക്കുന്നൂ സഭ്യാ-

സഭ്യങ്ങൾ നോക്കീടാതെ

നഗ്നനാണെങ്കിൽ കൂടി

ലജ്ജയെന്നിയേ നീയെൻ

വിഗ്രഹം സ്‌പർശിക്കാതെ

പിന്നാലെ ഗമിക്കുന്നു

ആ ജന്മസുഹൃത്താം നീ

യന്ത്യയാത്രയിൽ സ്‌നേഹ

ഭാജനമായിട്ടെന്നെ

തുടരും നിഴലത്രെ.

Generated from archived content: poem6-feb.html Author: dr-kb-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here