തൃപ്‌തി

അമ്പതുപൈസ

കൊടുത്തപ്പോളമ്പെ

തെളിഞ്ഞില്ലവളുടെ ദുർമ്മുഖം

അഞ്ചിന്റെ നോട്ടുകരഗതമായപ്പോൾ

പുഞ്ചിരിപ്പൂവൊന്നടർത്തെറിഞ്ഞു

വിശ്വം മുഴുവനൊരാൾക്കു

കൊടുക്കിലും

വിശ്വാസമേലാതെമേവിടുന്നു

തൃപ്‌തിമനുഷ്യഹൃദയത്തിലെപ്പോഴും

ഗുപ്‌തമായ്‌ത്തന്നെ കിടന്നിടുന്നു.

Generated from archived content: poem15_aug.html Author: dr-kb-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English