ബന്ധനങ്ങൾ

അകലത്തിലെന്നോ കണ്ണിവിട്ട ബന്ധങ്ങൾ

കൂട്ടിവിളക്കാനഗ്നിക്കായ്‌ കൊതിക്കുന്നു.

നീയൊരു മാത്രയെൻ ജീവന്റെയുളളിൽ

ചേക്കേറാനെത്തിയ പറവമാത്രമോ?

മൃഗീയ രാത്രികളിലെന്നോ കാലം

കൊയ്‌ത്തിന്റെ തേരുമായ്‌

മൃഗയാ നടത്തുന്നു!

അതിൻ ധ്വനികേട്ടുവട്ടം വീണുപോം

പാഴ്‌മരം വിട്ട തുടിപ്പുകളിലൊന്നു

മാത്രമായിരുന്നോ നീ?

സ്‌നേഹത്തിൻ തരിയായ്‌ ചിറകി-

ലൊതുങ്ങിയ ഓർമ്മകൾ

കിനിഞ്ഞു വീഴാൻ ചെറുമഴ…

യുഗങ്ങളുടെ പ്രയാണം

അസ്‌തമിക്കുന്നത്‌ ഒരു

വ്യാമോഹമായിരുന്നുവോ?

Generated from archived content: poem3_june_05.html Author: dhanya_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here